ലക്ഷ്യം ദുർഘടം; ഓസീസിന് ഓപ്പണർമാരെ നഷ്ടമായി, AUS 138-2 (23) ലൈവ്

By Sooraj Surendran .17 01 2020

imran-azhar

 

 

രാജ്കോട്ട്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ഡേവിഡ് വാർണർ (12 പന്തിൽ 15), ആരോൺ ഫിഞ്ച് (48 പന്തിൽ 33) എന്നിവരാണ് പുറത്തായത്. പേസർ മുഹമ്മദ് ഷാമിയുടെ പന്തിൽ മനീഷ് പാണ്ഡെ എടുത്ത ക്യാച്ചിലൂടെയാണ് വാർണർ പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ സ്റ്റമ്പിങ്ങിലൂടെയാണ് ഫിഞ്ചിനെ പുറത്താക്കിയത്. 23 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ് ഓസീസ്. സ്റ്റീവ് സ്മിത്ത് (50 പന്തിൽ 52), മാർനസ് ലെബുഷെയിൻ (28 പന്തിൽ 29) എന്നിവരാണ് ക്രീസിൽ.

 

OTHER SECTIONS