കങ്കാരുപ്പടക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യും

By Sooraj Surendran .20 06 2019

imran-azhar

 

 

നോട്ടിങ്ഹാം: ലോകകപ്പിലെ 26-ാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. 5 മത്സരങ്ങൾ പിന്നിട്ട ഓസ്‌ട്രേലിയ 4 ജയം നേടി 8 പോയിന്റുകൾ സ്വന്തമാക്കി കഴിഞ്ഞു. അതേസമയം വമ്പൻ ടീമുകൾക്കെതിരെ അട്ടിമറി ജയങ്ങളാണ് ബംഗ്ലാദേശ് നേടിയത്. 5 മത്സരം പിന്നിട്ട ബംഗ്ലാദേശ് 2 ജയവുമായി 5 പോയിന്റുകളാണ് ബംഗ്ലാദേശിന്. ആദ്യ ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസ് 19 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 110 റൺസ് നേടിയിരിക്കുകയാണ്. വാർണർ (59), ഫിഞ്ച് (45) എന്നിവരാണ് ക്രീസിൽ.

OTHER SECTIONS