By Web Desk.27 11 2020
സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഫിഞ്ചും വാർണറും അർധസെഞ്ചുറികൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡേവിഡ് വാർണർ 75 പന്തിൽ 69 റൺസും, ആരോൺ ഫിഞ്ച് 92 പന്തിൽ 73 റൺസുമാണ് നേടിയത്. അതേസമയം മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. സഞ്ജുവിന്റെ അഭാവത്തിൽ കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ.