വാർണറിനും, ഫിഞ്ചിനും സെഞ്ചുറി: മുംബൈയിൽ ഇന്ത്യക്ക് ദയനീയ തോൽവി

By Sooraj Surendran .14 01 2020

imran-azhar

 

 

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ഡേവിഡ് വാർണറിന്റെയും, ആരോൺ ഫിഞ്ചിന്റെയും തകർപ്പൻ സെഞ്ചുറിയുടെ അടിത്തറയിലാണ് ഓസീസ് ഉജ്വല വിജയം സ്വന്തമാക്കിയത്. 112 പന്തിൽ 17 ബൗണ്ടറിയും 3 സിക്സറുമടക്കം 128 റൺസാണ് വാർണർ നേടിയത്. 114 പന്തിൽ 13 ബൗണ്ടറിയും 2 സിക്സറുമടക്കം 110 റൺസ് ഫിഞ്ചും സ്വന്തമാക്കി. 37.4 10 വിക്കറ്റുകൾക്കാണ് ഓസീസ് ജയം നേടിയത്. ഓസീസ് പേസർമാർ കളംനിറഞ്ഞ മത്സരത്തിൽ ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് 10 ഓവറിൽ 56 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ സ്വന്തമാക്കി. പാറ്റ് കമ്മിൻസ് 10 ഓവറിൽ 44 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. കെയ്ൻ റിച്ചാർഡ്സൺ 9.1 ഓവറിൽ 43 റൺസ് വഴങ്ങി 2 വിക്കറ്റുകളും സ്വന്തമാക്കി. ബാറ്റിംഗ് നിരയിൽ ഓപ്പണർ ശിഖർ ധവാനാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ധവാൻ 91 പന്തിൽ 9 ബൗണ്ടറിയും, 1 സിക്സുമടക്കം 74 റൺസ് നേടി. കെ എൽ രാഹുൽ 61 പന്തിൽ 4 ബൗണ്ടറിയടക്കം 47 റൺസ് നേടി. ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറർമാർ.

 

OTHER SECTIONS