ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡെന്‍മാര്‍ക്ക് താരം വോസ്‌നിയാസ്‌കിക്ക്

By Shyma Mohan.27 Jan, 2018

imran-azhar


    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാസ്‌കിക്ക്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റുമേനിയന്‍ താരം സിമോണ ഹാലെപ്പിനെ കീഴടക്കി കരോളിന്‍ കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6, 3-6, 6-4. മൂന്നാം തവണയാണ് സിമോണക്ക് ഫൈനലില്‍ കാലിടറുന്നത്. ഇരുവരുടെയും മൂന്നാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തോടെ വോസ്‌നിയാസ്‌കി സിമോണ ഹാലെപ്പില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ പട്ടം പിടിച്ചെടുത്തു.

OTHER SECTIONS