ഐ പി എൽ ; പതിമൂന്നാം സീസണിന്റെ പ്ലേ ഓഫ് സമയവും വേദിയും പ്രഖ്യാപിച്ചു ബിസിസിഐ

By online desk .25 10 2020

imran-azhar

 


മുംബൈ: ഐ പി എൽ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫ് സമയവും വേദിയും പ്രഖ്യാപിച്ചു ബിസിസിഐ യു എ ഇ യിൽ നവംബർ അഞ്ചാം തിയ്യതി മുതലാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ചാം തിയ്യതി ദുബായ് ആദ്യ ക്വളിഫയറിന് വേദിയാകും. അടുത്ത ദിവസം ഏക എലിമിനേറ്റർ അബുദാബിയിൽ വെച്ച് നടക്കും. . എട്ടാം തീയതി അബുദാബിയിലാണ് രണ്ടാം ക്വാളിഫയര്‍. 10-ാം തീയതി നടക്കുന്ന ഫൈനൽ പോരാട്ടത്തിന് ദുബായ് വേദിയാകും . എല്ലാദിവസവും ഇന്ത്യൻ സമയം വൈകീട്ട് 7 .30 ആണ് മത്സരങ്ങൾ നടക്കുന്നത്.

 

 

കൂടതെ മൂന്നു ടീമുകൾ മാറ്റുരക്കുന്ന വനിതാ ടി 20 ചലഞ്ചിന്റെ സമയക്രമവും ബിസി സി ഐ പ്രഖ്യാപിച്ചിട്ടുണ്ട് . മത്സരം നവംബർ 4, 5, 7, 9 തിയ്യതികളിൽ ഷാർജയിൽ വെച്ച് നടക്കും . സൂപ്പര്‍നോവാസ്-വെലോസിറ്റി മത്സരത്തോടെയാണ് വനിതകളുടെ മത്സരം ആരംഭിക്കുന്നത്.

 

OTHER SECTIONS