ലോക ബാഡ്മിന്റണ്‍: സിന്ധു, സൈന ക്വാര്‍ട്ടറില്‍; ശ്രീകാന്ത് പുറത്ത്

By Shyma Mohan.02 Aug, 2018

imran-azhar


    നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു, സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ സിന്ധു സൗത്ത് കൊറിയന്‍ താരം ജി ഹ്യൂയന്‍ സംഗിനെ കീഴ്‌പ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-10, 21-18. ക്വാര്‍ട്ടറില്‍ സിന്ധു നിരവധി തവണ നേരിട്ടുള്ള നൊസോമി ഒകുഹാരയെ നേരിടും. സൈന നെഹ്‌വാള്‍ നാലാം സീഡായ തായ്‌ലാന്റ് താരം രത്ചനോക്ക് ഇന്തനോനെയാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തില്‍ 21-16, 21-19 എന്ന സ്‌കോറിനാണ് സൈന വിജയിച്ചത്. അതേസമയം പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ സീഡ് ചെയ്യപ്പെടാത്ത മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായി. 18-21, 18-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്.