ലോക ബാഡ്മിന്റണ്‍: ഒകുഹാരയെ വീഴ്ത്തി പിവി സിന്ധു സെമിയില്‍

By Shyma Mohan.04 Aug, 2018

imran-azhar


    നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം കീഴ്‌പ്പെടുത്തിയാണ് സിന്ധു കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയത്. 58 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു ലോക മൂന്നാം സീഡായ സിന്ധു ആറാം സീഡ് താരമായ ഒകുഹാരയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 21-19. സെമിയില്‍ ജപ്പാന്‍ താരവും ലോക രണ്ടാം നമ്പര്‍ താരവുമായ അകാനെ യമഗുച്ചിയെ സിന്ധു നേരിടും. ഇതോടെ സിന്ധുവിന് മെഡല്‍ നേട്ടം ഉറപ്പായി. ലോക ചാമ്പ്യന്‍ഷിപ്പിലെ നാലാമത്തെ മെഡലാണ് സിന്ധുവിനെ തേടിയെത്തുക. നേരത്തെ വെള്ളി മെഡലും രണ്ട് വെങ്കല മെഡലുകളും സിന്ധു സ്വന്തമാക്കിയിരുന്നു.

OTHER SECTIONS