ട്വൻറി 20 ലോകകപ്പ്; സ്‌കോട്ലാൻഡിനെതിരെ ബംഗ്ലാദേശിന് 141 റൺസ് വിജയലക്ഷ്യം

By സൂരജ് സുരേന്ദ്രന്‍.17 10 2021

imran-azhar

 

 

ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ലാൻഡിനെതിരെ ബംഗ്ലാദേശിന് 141 റൺസ് വിജയലക്ഷ്യം.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച സ്‌കോട്ലാൻലാൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്.

 

അവസാന ഓവറുകളിൽ ക്രിസ് ഗ്രെവ്സ് നടത്തിയ മിന്നലാക്രമണമാണ് സ്‌കോട്ലാൻഡിന് മികച്ച ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

 

28 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 45 റൺസാണ് ഗ്രെവ്സ് നേടിയത്. മാർക്ക് വാട്ട് 17 പന്തിൽ 22 റൺസ് നേടി.

 

ബൗളിങ്ങിൽ ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ, ഷാകിബ് അൽ ഹസനും 2 വിക്കറ്റ് വീതവും നേടിയപ്പോൾ, മെഹ്‌ദി ഹസൻ 3 വിക്കറ്റുകൾ നേടി.

 

ഇന്ത്യ ഉള്‍പ്പെടെ പ്രധാന ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 23-ന് തുടങ്ങും.

 

യോഗ്യതാ റൗണ്ടില്‍ അയര്‍ലന്‍ഡ്, നമീബിയ, ഹോളണ്ട്, ശ്രീലങ്ക എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും ബംഗ്ലാദേശ്, ഒമാന്‍, പാപ്പുവ ന്യൂഗിനി, സ്‌കോട്ലന്‍ഡ് ടീമുകള്‍ ബി ഗ്രൂപ്പിലും മത്സരിക്കുന്നു. 24-ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

OTHER SECTIONS