ട്വൻറി 20 ലോകകപ്പ്; യോഗ്യത റൗണ്ട്, സ്‌കോട്ലാൻഡിനെതിരെ ബംഗ്ലാദേശിന് ടോസ്, ബൗൾ ചെയ്യും

By സൂരജ് സുരേന്ദ്രന്‍.17 10 2021

imran-azhar

 

 

ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ലാൻഡിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച സ്‌കോട്ലാൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തിൽ പൂജ്യനായി കൈൽ കോട്ട്സർ ആണ് പുറത്തായത്.

 

6 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ് സ്‌കോട്ലാൻഡ്. മുഹമ്മദ് സൈഫുദീൻ ആണ് ബംഗ്ലാദേശിന് വേണ്ടി ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.

 

ഇന്ത്യ ഉള്‍പ്പെടെ പ്രധാന ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 23-ന് തുടങ്ങും.

 

യോഗ്യതാ റൗണ്ടില്‍ അയര്‍ലന്‍ഡ്, നമീബിയ, ഹോളണ്ട്, ശ്രീലങ്ക എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും ബംഗ്ലാദേശ്, ഒമാന്‍, പാപ്പുവ ന്യൂഗിനി, സ്‌കോട്ലന്‍ഡ് ടീമുകള്‍ ബി ഗ്രൂപ്പിലും മത്സരിക്കുന്നു. 24-ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

OTHER SECTIONS