ഷാക്കിബ് അൽ ഹസന് 5 വിക്കറ്റ്: അഫ്ഗാനെതിരെ ബംഗ്ലാദേശിന് 62 റൺസിന്റെ തകർപ്പൻ ജയം

By Sooraj Surendran .25 06 2019

imran-azhar

 

 

സതാംപ്ടൺ: അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ ബംഗ്ലാദശിനെ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസിന് പ്രതിരോധിക്കുകയായിരുന്നു. 83 റൺസ് നേടിയ മുഷ്‌ഫിക്കുർ റഹിമിന്റെയും, 51 റൺസ് നേടിയ ഷാക്കിബ് അൽ ഹസന്റെയും ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോർ നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് പുറത്താകുകയായിരുന്നു. ബൗളിങി ബഗ്ലാദേശിന് വേണ്ടി ഷാകിബ് അൽ ഹസൻ 5 വിക്കറ്റുകൾ നേടി. മുസ്താഫിസുർ റഹ്മാൻ 2 വിക്കറ്റുകളും നേടി.

OTHER SECTIONS