ദില്ലിയിൽ ഇന്ത്യയെ കടന്നാക്രമിച്ച് ബംഗ്ലാ കടുവകൾ; ഇന്ത്യക്ക് തോൽവി

By Sooraj Surendran .03 11 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യക്കെതിരായ ആദ്യ ടി ട്വൻറിയിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. നിർണായക ഘട്ടത്തിൽ ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യ നഷ്ടപ്പെടുത്തിയ ക്യാച്ച് ബംഗ്ലാദേശിന്റെ വിജയത്തിന് ചവിട്ടുപടിയായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഷ്‌ഫിക്കുർ റഹീമിന്റെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിന് അട്ടിമറി ജയം നേടാൻ സഹായമായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസിന് തളയ്ക്കുകയായിരുന്നു. 42 പന്തിൽ 41 റൺസ് നേടിയ ശിഖർ ധവാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്നിങ്സിന് അവസാന ഓവറിൽ വാഷിംഗ്ടൺ സുന്ദറും (5 ബോൾ 14), കൃണാൽ പാണ്ഡ്യയും (8 ബോൾ 15) ചേർന്ന് നടത്തിയ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ബൗളിങ്ങിൽ ബംഗ്ലാദേശിനായി ആമിനുൾ ഇസ്ലാം, ഷാഫുൾ ഇസ്ലാം 2 എന്നിവർ 2 വിക്കറ്റ് വീതവും അഫിഫ് ഹുസൈനും ഒരു വിക്കറ്റും വീഴ്ത്തി

 

വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ ലിറ്റൻ ദാസിനെ (7) നഷ്ടമായെങ്കിലും 35 പന്തിൽ 39 റൺസ് നേടിയ സൗമ്യ സർക്കാരും, 43 പന്തിൽ 63 റൺസ് നേടിയ മുഷ്‌ഫിക്കുർ റഹിം ചേർന്ന് നടത്തിയ പോരാട്ടം ലക്ഷ്യം കാണുകയായിരുന്നു. 19.3 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നു. ബൗളിങ്ങിൽ ഇന്ത്യക്കായി ദീപക് ചഹാറും, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലും, ഖലീൽ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

OTHER SECTIONS