പാപ്പുവ ന്യൂ ഗിനിയയെ 84 റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ് ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍

By സൂരജ് സുരേന്ദ്രന്‍.21 10 2021

imran-azhar

 

 

ഒമാൻ: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശ് സൂപ്പര്‍ 12 ല്‍. പാപ്പുവ ന്യൂ ഗിനിയയെ 84 റൺസിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ 12 ല്‍ കടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറിൽ 97 റൺസിൽ പുറത്താകുകയായിരുന്നു.

 

നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ് ബംഗ്ലാദേശ്. അര്‍ധ സെഞ്ചുറി നേടിയ മഹ്മൂദുളളയും 46 റണ്‍സെടുത്ത ഷക്കീബുല്‍ ഹസ്സനുമാണ് ബംഗ്ലാദേശിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

 

ലിറ്റണ്‍ ദാസ് 29 റണ്‍സും ആഫിഫ് ഹൊസൈന്‍ 21 റണ്‍സും നേടി. കിപ്ലിന്‍ ഡോറിഗ മാത്രമാണ് പാപ്പുവ ന്യൂ ഗിനിയക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 34 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സും സഹിതം 46 റണ്‍സെടുത്ത് കിപ്ലിന്‍ പുറത്താകാതെ നിന്നു.

 

കാദ് സോപെര്‍ 11 റണ്‍സെടുത്തു. ശേഷിക്കുന്ന ഒമ്പത് പേരും രണ്ടക്കം കാണാതെ പുറത്തായി.

 

ബൗളിങ്ങിൽ ബംഗ്ലാദേശിനായി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഷക്കീബുല്‍ ഹസ്സന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്.

 

തസ്‌കിന്‍ അഹമ്മദും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വിക്കറ്റ് വീതം നേടി. മെഹ്ദി ഹസ്സനാണ് ഒരു വിക്കറ്റ്.

 

OTHER SECTIONS