ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ജർമ്മൻ ക്ലബ് ബയോൺ മ്യൂണിക്കിനോട് നാണംകെട്ട തോൽവി; ബാഴ്‌സ കോച്ച്ക്വിക്കെ സെറ്റിയൻ പുറത്തേക്ക്

By online desk .15 08 2020

imran-azhar

 


ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ജർമ്മൻ ക്ലബ് ബയോൺ മ്യൂണിക്കിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ കോച്ച് ക്വിക്കെ സെറ്റിയനെ ബാഴ്സലോണ പുറത്താക്കിയതായി റിപ്പോർട്ടുകൾ ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വമ്പൻ പരാജയം. ഒരു കിരീടം പോലും നേടാനാവാതെയാണ് ബാഴ്സാ ഇത്തവണത്തെ സീസൺ അവസാനിപ്പിച്ചത് . ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയ ലയണൽ മെസ്സിയും സംഘവും ക്വാർട്ടറിൽ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് മുന്നിൽ തവിടുപൊടിയായി. 8-2നാണ് ബയേൺ ബാഴ്സയെ തകർത്തത്.

2008 നുശേഷം ആദ്യമായാണ് ബാഴ്‌സയ്ക്ക് കിരീടമോന്നും ഇല്ലാതെ ചാമ്ബ്യൻസ് ലീഗ് സീസൺ അവസാനിപ്പിക്കേണ്ടി വരുന്നത്. അതോടെയാണ് ക്ലബ് സെറ്റിന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യ പകുതിയിൽ തന്നെ തോൽവി ഉറപ്പിച്ച ബാഴ്സക്ക് ഫോമില്ലാത്തതിന്റെ പേരിൽ ബയേണിന് വായ്യായി നൽകിയ ബ്രസീലിയൻ താരം ഫിലിപ് കൗടീനോയുടെ പ്രകടനവും നിരാശസമ്മാനിക്കുന്നതായിരുന്നു. പകരക്കാരനായി ഇറങ്ങിയ കൗടീനോ രണ്ടുഗോളുകളും ഒരു അസിസ്റ്റുമായി ബാഴ്സ വധത്തിൽ നിർണായക പങ്കുവഹിച്ചു.തോമസ് മുള്ളറും ബയേണിനായി ഇരട്ട ഗോൾ നേടി. ലീഗ് ചരിത്രത്തിൽ ബാഴ്സയുടെ ഏറ്റവും വലിയ തോൽവിയാണിത്.

ഒരു കാലത്ത് ടിക്ക് ടാക്കയും സുന്ദര ഫുട്ബാളുമായി കളം നിറഞ്ഞ ബാഴ്‌സയെ ലിസ്ബണിൽ ബയോൺ അക്ഷരാർത്ഥത്തിൽ നാണം കെടുത്തുകയായിരുന്നു. 1946 നുശേഷം ഇതാദ്യമായാണ് ബാഴ്‌സ ഒരു മത്സരത്തിൽ എട്ടു ഗോളുകൾ വഴങ്ങി തോൽക്കുന്നത്.. 1951 ഏപ്രിലിന് ശേഷം ബാഴ്സ ആറു ഗോൾ വ്യത്യാസത്തിൽ തോൽക്കുന്നതും ഇതാദ്യമായാണ്.

OTHER SECTIONS