ബയേണിന് ആറാം ചാംപ്യൻസ് ലീഗ് കിരീടം

By online desk .24 08 2020

imran-azhar

 

 

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ആറാം തവണയും മ്യുണിക്കിന്. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിലാണ് ഏകപക്ഷീയമായ ഒറ്റ ഗോളിന് ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക് ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ഷാർമാങ്ങിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്.

 

ബയേണിന് വിജയഗോൾ നേടിക്കൊടുത്തത് കിങ്സ്ലി കോമാനാണ്. ജോഷ്വാ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു വിജയഗോൾ. ബയേൺ മ്യുണിക്കിന്റെ ആറാം കിരീടമാണിത്.

OTHER SECTIONS