ഇന്ത്യയുടെ 76ാമത് ഗ്രാന്റ് മാസ്റ്ററായി പ്രണവ് ആനന്ദ്

By Shyma Mohan.16 09 2022

imran-azhar

 

ചെന്നൈ: ഇന്ത്യയുടെ 76ാമത് ഗ്രാന്റ് മാസ്റ്ററായി ബംഗളുരുവില്‍ നിന്നുള്ള പ്രണവ് ആനന്ദ്. ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 2500 ഈലോ മാര്‍ക്ക് പ്രണവ് ആനന്ദ് എന്ന 15കാരന്‍ പിന്നിട്ടതോടെയാണ് ഗ്രാന്റ് മാസ്റ്റര്‍ പദവി ലഭിച്ചത്.

 

മൂന്ന് ജിഎം നോമും ലൈവ് ഈലോ റേറ്റിംഗില്‍ 2500 കടക്കുക എന്നതുമാണ് ഗ്രാന്റ് മാസ്റ്റര്‍ പദവി കരസ്ഥമാക്കാനുള്ള മാനദണ്ഡങ്ങള്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന ബില്‍ ചെസ് ഫെസ്റ്റിവലില്‍ പ്രണവ് ആനന്ദ് മൂന്നാം ജിഎം നോം സ്‌കോര്‍ ചെയ്തിരുന്നു. സ്‌പെയിനിന്റെ ഒന്നാം നമ്പര്‍ ഗ്രാന്റ് മാസ്റ്റര്‍ എഡ് വാര്‍ദോയെയാണ് പ്രണവ് ആനന്ദ് തോല്‍പിച്ചത്.

OTHER SECTIONS