താറാവ് കഴിച്ചാല്‍ അടുത്ത ദിവസം ഡക്ക്! താറാവിറച്ചി ഉപേക്ഷിച്ച് ടെയ്‌ലര്‍

By Shyma Mohan.12 08 2022

imran-azhar

 


ഓക്‌ലാന്റ്: ക്രിക്കറ്റ് താരങ്ങളുടെ അന്ധവിശ്വാസത്തെക്കുറിച്ച് നാമേറെ കേട്ടിട്ടുണ്ട്. അങ്ങനെയൊരു വിശേഷമാണ് ഇപ്പോള്‍ ന്യൂസിലാന്റ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലര്‍ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത്. വേറൊന്നുമല്ല. അദ്ദേഹം മത്സരങ്ങള്‍ക്ക് മുന്‍പ് താറാവിറച്ചി ഉപേക്ഷിക്കുമെന്നാണ് ആത്മകഥയായ റോസ് ടെയ്‌ലര്‍: ബ്ലാക്ക് ആന്റ് വൈറ്റില്‍ കുറിച്ചിരിക്കുന്നത്.

 

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് തലേദിവസം രാത്രി ചൈനീസ് റസ്റ്റോറന്റില്‍ പോയി പ്രിയപ്പെട്ട ഭക്ഷണമായ താറാവ് ഇറച്ചിയാണ് കഴിച്ചതെന്നും എന്നാല്‍ പിറ്റേദിവസം മത്സരത്തില്‍ ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തില്‍ ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ ക്യാച്ചില്‍ പൂജ്യത്തിന് പുറത്തായി. ഡക്ക് ആയതോടെ ആദ്യത്തെ നിയമം വന്നു - മത്സരത്തലേന്ന് താറാവ് ഇറച്ചി കഴിക്കരുത്.

 

എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും താറാവിറച്ചി കഴിക്കേണ്ടി വന്നു. രണ്ടുദിവസം കഴിഞ്ഞ് മത്സരമുണ്ടെന്നും ഇറച്ചി വേണ്ടെന്നും സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം മത്സരമില്ലാത്തതിനാല്‍ ആ നിയമം ബാധകമാകില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. അതും കേട്ട കഴിച്ച താന്‍ അടുത്ത കളിയില്‍ ഗോള്‍ഡന്‍ ഡക്കിലാണ് പുറത്തായത് റോസ് ടെയ്‌ലര്‍ പറയുന്നു.

 

OTHER SECTIONS