ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുള്‍ സമദിന് ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹത്താണ് വധുവാകുന്നു

By parvathyanoop.04 07 2022

imran-azhar

കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ സഹല്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കേരള ബ്ലാസ്റ്റേഴ്സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹലിന്റെ പോസ്റ്റിന് താഴെ താരത്തിന്റെ ഇന്ത്യന്‍ ടീമിലെയും ബ്ലാസ്റ്റേഴ്സിലെയും സഹതാരങ്ങളുള്‍പ്പെടെ നിരവിധിപ്പേര്‍ ആശംസയറിയിച്ചിട്ടുണ്ട്.

 


എന്റെ ജീവിത പങ്കളിയെ കണ്ടെത്തിക്കഴിഞ്ഞു എന്നായിരുന്നു വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചുകൊണ്ട് സഹല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഐഎസ്എലിന്റെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴിസിന്റെ സുപ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍. കഴിഞ്ഞമാസം നടന്ന എഎഫ്സി കപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ഇന്ത്യയ്ക്കായി വിജയ ഗോല്‍ നേടിയതും സഹലായിരുന്നു.കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്.

 

എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്ന് ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ച സഹല്‍ കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിതുടങ്ങി.മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍21 കേരള ടീമിലെത്തിയ സഹല്‍ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികച്ച പ്രകടനത്തോടെ ബ്ലാസ്റ്റഴ്‌സ് ക്ലബിലെത്തുകയായിരുന്നു.

 

 

OTHER SECTIONS