അന്ധരുടെ ലോകകപ്പ്: പാകിസ്ഥാനെ 7 വിക്കറ്റിന് ഇന്ത്യ തകര്‍ത്തു

By Shyma Mohan.12 Jan, 2018

imran-azhar


    യുഎഇ: അന്ധ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 വിജയലക്ഷ്യം ഇന്ത്യ 35ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥന്‍ ജാമില്‍ 91 പന്തില്‍ നേടിയ 90 റണ്‍സിന്റെ പിന്‍ബലത്തിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ ആഞ്ഞടിച്ച ഇന്ത്യ 5 ഓവര്‍ ബാക്കി നില്‍ക്കേ വിജയം സ്വന്തമാക്കി. 71 പന്തില്‍ 79 റണ്‍സെടുത്ത ദീപക് മാലിക്കും 55 പന്തില്‍ 64 റണ്‍സെടുത്ത വെങ്കടേശ്വരയുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

OTHER SECTIONS