ചരിത്രത്തില്‍ ആദ്യമായി ബോസ്റ്റണ്‍ മാരത്തോണ്‍ റദ്ദാക്കി

By online desk .30 05 2020

imran-azhar

 

 

124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബോസ്റ്റണ്‍ മാരത്തോണ്‍ റദ്ദാക്കി. 1897ല്‍ ബോസ്റ്റണില്‍ ആരംഭിച്ച് തുടര്‍ച്ചയായി എല്ലാ വര്‍ഷവും നടത്തി വരുന്ന ഈ മാരത്തോണ്‍ ലോകത്തിലേറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നടത്തിവരുന്ന മാരത്തോണ്‍ മത്സരമായിരുന്നു . 26 മൈല്‍ ആണ് റേസിന്റെ ദൂരം. കോവിഡ് 19 മഹാമാരി മൂലമാണ് മാരത്തോണ്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമായത്. ആദ്യം ഏപ്രില്‍ 20 തില്‍ നിന്നു സെപ്റ്റംബര്‍ 14ലേക്ക് നീട്ടിവച്ചിരുന്നു. ആ തീരുമാനമാണ് സംഘാടകര്‍ പുനഃപരിശോധനക്ക് ശേഷം മാരത്തോണ്‍ നടത്തേണ്ട എന്ന് മാറ്റിയത്.

 

OTHER SECTIONS