ബോക്‌സിംഗ് റിങ്ങില്‍ ഇന്ന് ഇന്ത്യ ചൈന പോരാട്ടം

By sruthy sajeev s.05 Aug, 2017

imran-azhar


ബോക്‌സിംഗ് റിങ്ങില്‍ ഇന്ന് ഇന്ത്യ ചൈന പോരാട്ടം. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ഇന്ത്യയുടെ അഭിമാനമായ വിജേന്ദര്‍ സിംഗും ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്തിയാലിയും തമ്മിലാണ് പോരാട്ടം.


മുംബൈ വര്‍ളിയിലെ സര്ദാര്‍ വല്ലഭായ്പട്ടേല്‍ സ്‌റ്റേഡിയത്തിലെ റിങ്ങില്‍ വൈകിട്ട് 6. 30 ലാണ് പോരാട്ടം. തുടര്‍ച്ചയായ ഒന്‍പതാം വിജയം ലക്ഷ്യം വച്ചാണ് വിജേന്ദര്‍ സിഗ് ഇന്നിറങ്ങുന്നത്.

 


മല്‍സരതതിന്റെ മുന്നൊരുക്കത്തിനായി മാഞ്ചെസ്റ്ററിലായിരുന്ന വിജേന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് തിരിച്ചു എത്തിയത്. റിങ്ങിലെത്തുന്നതിന് മുന്‍പ് തന്നെ രണ്ട് പേരും വാക്ക് പോരു കൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ചൈനാക്കാര്‍ ആരാണെന്നു കാണിച്ചു തരാം എന്ന മെയ്‌മെയ്താലിയുടെ വാക്കുകള്‍ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധികം ആയുസ്‌സില്ലെന്നാണ് വിജേന്ദര്‍ തിരിച്ചടിച്ചത്. താന്‍ കുട്ടിയാണെന്ന് കരുതണ്ട എന്ത് ചെയ്യാന്‍ കഴിയുമെന്ന് കാണിച്ച് തരാം എന്നാണ് മെയ്‌മെയ്താലി പ്രതികരിച്ചത്.

 

OTHER SECTIONS