ഇന്ത്യക്ക് ഇരട്ടിമധുരം: ബജ്‌റംഗ് പുനിയക്കും സാക്ഷി മാലിക്കിനും സ്വര്‍ണ്ണം

By Shyma Mohan.05 08 2022

imran-azhar

 


ബര്‍മിങ്ങാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ എതിരാളികളെ ഇടിച്ചിട്ട് ഇന്ത്യക്ക് രണ്ടു സ്വര്‍ണ്ണം. ഇന്ത്യയുടെ ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കുമാണ് ഇന്ത്യന്‍ യശസ്സ് വാനോളമുയര്‍ത്തിയ താരങ്ങള്‍.

 

പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ കാനഡയുടെ ലാച് ലാന്‍ മക്‌നീലിനെ തോല്‍പിച്ച് ഇന്ത്യയുടെ പുനി ഗുസ്തി രംഗത്ത് ആദ്യ സ്വര്‍ണ്ണം ഇന്ത്യക്ക് നേടിക്കൊടുത്തു. 62 കിലോഗ്രാം വിഭാഗത്തില്‍ അണ്ടര്‍23 ലോക ചാമ്പ്യന്‍ കാനഡയുടെ അന ഗോഡിനെസിനെ മലര്‍ത്തിയടിച്ചാണ് സാക്ഷി മാലിക്ക് സുവര്‍ണ്ണ നേട്ടം കൊയ്തത്.

 

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ പുനിയ കരസ്ഥമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളി മെഡലും അദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തിയ താരമാണ് സാക്ഷി മാലിക്.

OTHER SECTIONS