കൊറോണ ; ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി കാനഡ; പാരാലിമ്പിക്‌സിലും പങ്കെടുക്കില്ല

By online desk .23 03 2020

imran-azhar

 

ഒട്ടാവ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ ഒളിമ്പിക്‌സില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കാനഡ.

 

കൊറോണ വ്യാപനത്തെ തുടർന്ന് ഈ വരുന്ന ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും കാനഡ ടീം പങ്കെടുക്കില്ലെന്ന് കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും (സി.ഒ.സി) കനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും (സി.പി.സി) അറിയിച്ചു.

 

ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ സി‌ഒ‌സിയും സി‌പി‌സിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌ഒ‌സി), ഇന്റർനാഷണൽ പാരാലിമ്പിക് കമ്മിറ്റി (ഐ‌പി‌സി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവരോട് അടിയന്തിരമായി ആവശ്യപ്പെട്ടു.

 

കഴിഞ്ഞരണ്ടു ദിവസത്തിനുള്ളിൽ ഗെയിംസ് നടത്തുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു.

 

“നീട്ടിവെക്കലിനു ചുറ്റുമുള്ള സങ്കീർണതകൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും, നമ്മുടെ
കായികതാരങ്ങളുടെയും ലോക സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും അല്ലാതെ മറ്റൊന്നും പ്രധാനമല്ല,” പ്രസ്താവനയിൽ പറഞ്ഞു.ഒളിമ്പിക്‌സ് റദ്ദാക്കണമെന്ന ആവശ്യത്തോട് ഭരണസമിതി യോജിക്കുന്നില്ലെന്നും എന്നാല്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാച്ച് ഞായറാഴ്ച വ്യക്തമാക്കി. എന്നാൽ ഗെയിംസ് റദ്ദാക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കുകയോ സഹായിക്കുകയോ ചെയ്യില്ലെന്നും അവർ പറഞ്ഞു പറഞ്ഞു.

 

 

ജൂലൈയിൽ ഗെയിമുകൾ നടത്താൻ കഴിയില്ലെന്ന് വ്യക്തമാണെന്ന് ടോക്കിയോയുടെ ഓസ്‌ട്രേലിയൻ ടീം ലീഡർ ഇയാൻ പറഞ്ഞു . ഒളിമ്പിക്‌സിന് വെറും നാലു മാസങ്ങള്‍ മാത്രം ശേഷിക്കെ ഗെയിംസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദമാണ് വിവിധ അത്‌ലറ്റുകളില്‍ നിന്നും ഫെഡറേഷനുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഐ.ഒ.സി നേരിടുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കാനഡ തങ്ങളുടെ പിന്മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

OTHER SECTIONS