തല 'ഉയർത്തി' തലയും പിള്ളേരും, നാലാം ഐപിഎൽ കിരീടം ചൂടി ചെന്നൈ സൂപ്പർ കിങ്‌സ്

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ നാലാം കിരീടം ചൂടി ചെന്നൈ സൂപ്പർ കിങ്‌സ്. ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് മുട്ടുകുത്തിച്ചാണ് ചെന്നൈ വിജയകിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്.

 

ഫൈനൽ പോരാട്ടത്തിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഫാഫ് ഡുപ്ലെസിസിന്റെ ബാറ്റിംഗ് മികവിലാണ് ചെന്നൈ മികച്ച ടോട്ടൽ നേടിയത്. 59 പന്തുകൾ നേരിട്ട ഡുപ്ലെസിസ് 7 ബൗണ്ടറിയും 3 സിക്സറുമടക്കം 86 റൺസാണ് നേടിയത്.

 

നിർണായക മത്സരത്തിൽ ചെന്നൈ ബാറ്റ്സ്മാന്മാർ മികവ് പുലർത്തി. ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32), റോബിൻ ഉത്തപ്പ (15 പന്തിൽ 31), മൊയീൻ അലി (20 പന്തിൽ 37) എന്നിവർ ചെന്നൈ സ്കോറിങ്ങിന് വേഗം കൂട്ടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്‌കോര്‍ 192-ല്‍ എത്തിച്ചത്.

 

അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്. കൊല്‍ക്കത്തയ്ക്കായി നാല് ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്‍ 56 റണ്‍സ് വഴങ്ങി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണിങ് ബാറ്റ്സ്‌മാന്മാർ സമ്മാനിച്ചതെങ്കിലും മധ്യനിര തകർന്നടിഞ്ഞു. 32 പന്തിൽ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 50 റൺസ് നേടിയ വെങ്കടേഷ് അയ്യർ പുറത്തായതിന് പിന്നാലെയാണ് കൊൽക്കത്തയുടെ തകർച്ച ആരംഭിച്ചത്.

 

നേരിട്ട ആദ്യ പന്തിൽ തന്നെ നിതീഷ് റാണയും, നേരിട്ട രണ്ടാം പന്തിൽ സുനിൽ നരെയ്‌നും പുറത്തായത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി. 12 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത. 34 പന്തിൽ 41 റൺസുമായി ശുഭ്മാൻ ഗിൽ, ഓയിൻ മോർഗാനുമാണ് ക്രീസിൽ. ഓപ്പണിങ് കൂട്ടുകെട്ടിൽ 91 റൺസാണ് ഗിൽ-അയ്യർ സഖ്യം കൂട്ടിച്ചേർത്തത്.

 

10.4 ഓവറിൽ 91-1 എന്ന നിലയിലായിരുന്ന കൊൽക്കത്ത 11.3 ഓവറിൽ 97-3 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും, ക്യാപ്റ്റൻ മോർഗനും രണ്ടക്കം കനത്ത പവലിയനിലേക്ക് മടങ്ങി. ചെന്നൈക്കായി ബൗളിങ്ങിൽ ഷാർഡുൾ ടാക്കൂർ 3 വിക്കറ്റും, ഹേസൽവുഡ്, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റ് വീതവും നേടി.

 

OTHER SECTIONS