ഗോവയ്‌ക്കെതിരെ ചെന്നൈയ്ന്‍ രണ്ടു ഗോളിന് മുന്നില്‍

By Ambily chandrasekharan.13 Mar, 2018

imran-azharചെന്നൈ: ഗോവയ്‌ക്കെതിരെ ചെന്നൈയ്ന്‍ രണ്ടു ഗോളിന് മുന്നില്‍. ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ചെന്നൈയ്ന്‍ രണ്ടു ഗോളിനാണ് ്് മുന്നിലായിരിക്കുന്നത്. മത്സരം നടക്കുന്നതാകട്ടെ ചെന്നൈയിന്റെ ഹോം ഗ്രൗണ്ടായ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്. കൂടാതെ മത്സരത്തിന്റെ 26-ാം മിനിറ്റില്‍ ജെജെയും 29-ാം മിനിറ്റില്‍ ധന്‍പാല്‍ ഗനേശുമാണ് ചെന്നൈയ്ന്‍ എഫ്‌സിക്ക് ലിഡ് നല്‍കിയത്. മാത്രവുമല്ല മഡ്ഗാവില്‍ നടന്ന ആദ്യപാദത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞതോടെ ഒരു എവേ ഗോളിന്റെ ആനുകൂല്യം ചെന്നൈയ്‌നുമുണ്ട്. ജയമോ ഗോള്‍രഹിത സമനിലയോ ആതിഥേയരെ ഫൈനലിലേക്ക് നയിക്കുന്നതാണ്. ഗോവയ്ക്ക് ഈ ജയത്തിന് പുറമെ ഒന്നിലധികം ഗോളോടെയുള്ള സമനിലയായാലും കലാശക്കളിക്ക് അര്‍ഹത നേടാനാകു.