ആശ്വാസം ; ചെന്നൈ സൂപ്പർകിങ്സിലെ എല്ലാവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്

By online desk .01 09 2020

imran-azhar

 

ദുബായ്: താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആശങ്കയിലായിരുന്ന ചെന്നൈ സൂപ്പർ കിങിസ് ടീമിന് ആശ്വാസത്തിന്റെ നിമിഷങ്ങൾ . ടീമിലെ കോവിഡ് സ്ഥിരീകരിച്ച അംഗങ്ങളുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയ്യി . നേരത്തേ, കളിക്കാരായ ദീപക് ചാഹറിനും ഋതുരാജ് ഗെയിക്വാദിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം ടീമിലെ 12 സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതായി കണ്ടെത്തി. കൂടാതെ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സുരേഷ് റെയ്‌നയുടെ മടങ്ങിപ്പോകും ടീമിനെ ക്ഷീണത്തിലാക്കി. അതേസമയം ടീമിലെ അംഗങ്ങൾക്ക് വ്യാഴാഴ്ച ഒരു കോവിഡ് പരിശോധന കൂടി നടത്തും അതിനുശേഷം ശനിയാഴ്ച മുതൽ പരിശീലനത്തിനായി താരങ്ങൾ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് 

OTHER SECTIONS