ചൈന ഓപ്പണ്‍ സീരീസ് പ്രീമിയര്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍

By Shyma Mohan.16 Nov, 2017

imran-azhar


    ബീജിംഗ്: ചൈന ഓപ്പണ്‍ സീരീസ് പ്രീമിയറില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ചൈനയുടെ ഹാന്‍ യൂവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ അഭിമാന താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-15, 21-13. സൈന നെഹ്‌വാളും എച്ച്.എസ് പ്രണോയും രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ലോക രണ്ടാം നമ്പര്‍ താരമായ സിന്ധു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്.

OTHER SECTIONS