ലോകകപ്പില്‍ യോഗ്യത നേടിയ കോസ്റ്ററിക്ക; ഖത്തര്‍ ലോകകപ്പിന് 32 ടീമുകളും ഒരുങ്ങുന്നുന്നു

By parvathyanoop.15 06 2022

imran-azhar

ദോഹ : പ്ലേഓഫ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 1-0നു തോല്‍പിച്ച് കോസ്റ്ററിക്ക ലോകകപ്പ് ഫുട്‌ബോളിനു യോഗ്യത നേടി. 3-ാം മിനിറ്റില്‍ ജോയല്‍ കാംപല്‍ നേടിയ ഗോളാണ് ഓഷ്യാനിയ-കോണ്‍കകാഫ് പ്ലേഓഫ് മത്സരത്തിന്റെ വിധി കുറിച്ചത്. തുടരെ മൂന്നാം ലോകകപ്പിനാണ് കോസ്റ്ററിക്ക യോഗ്യത നേടിയത്.മറ്റു ടീമുകള്‍ പിന്നോട്ടാണ് നില്‍ക്കുന്നത്. വാസ്‌കെസിന്റെ പിന്‍ഗാമിയായി റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേക്ക്.2014 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് അവരുടെ മികച്ച പ്രകടനം.

 

കഴിഞ്ഞ തവണ പെറുവിനോടു പ്ലേഓഫില്‍ തോറ്റ ന്യൂസീലന്‍ഡിന് കടുത്ത നിരാശയായി ഈ തോല്‍വിയും.ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം ഇ ഗ്രൂപ്പിലാണ് കോസ്റ്ററിക്ക കളിക്കുക. കോസ്റ്ററിക്ക കൂടി യോഗ്യത നേടിയതോടെ ലോകകപ്പിലെ 32 ടീമുകളും ആയി. ചൊവ്വാഴ്ച പെറുവിനെ ഷൂട്ടൗട്ടില്‍ 5-4നു മറികടന്ന് ഓസ്‌ട്രേലിയ യോഗ്യത നേടിയിരുന്നു.

 

 

OTHER SECTIONS