7 മാസത്തിനിടെ 7 ക്യാപ്റ്റന്‍മാര്‍: കളിച്ചത് 40ഓളം താരങ്ങള്‍

By Shyma Mohan.11 08 2022

imran-azhar

 


മുംബൈ: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴ് മാസത്തിനിടെ പരീക്ഷിച്ചത് ഏഴ് ക്യാപ്റ്റന്‍മാരെ. രോഹിത് ശര്‍മ്മയാണ് മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനെങ്കിലും കോവിഡും പരിക്കുകളും കളിക്കാരുടെ വിശ്രമവും ക്യാപ്റ്റന്‍മാരെ മാറി മാറി പരീക്ഷിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചു.

 

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് നയിച്ചത്. രോഹിത് ശര്‍മ്മ രണ്ട് ടെസ്റ്റുകളിലും ആറ് ഏകദിനങ്ങളിലും 13 ട്വിന്റി20യിലും നായകനായപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റോടെ കോഹ് ലിക്ക് നായക സ്ഥാനം നഷ്ടപ്പെട്ടു. ഒരു ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും രാഹുല്‍ നായക തൊപ്പിയണിഞ്ഞു. ഋഷഭ് പന്ത് അഞ്ച് ട്വന്റി20യില്‍ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു. പാണ്ഡ്യ മൂന്ന് ട്വന്റി20യിലും ധവാന്‍ മൂന്ന് ഏകദിനങ്ങളിലും ബുംറ ഒരു ടെസ്റ്റിലും ക്യാപ്റ്റനായി.

 

2022 പൂര്‍ത്തിയാവാന്‍ നാലുമാസത്തിലേറെ ബാക്കിയിരിക്കെയാണ് ക്യാപ്റ്റന്‍മാരെ മാറ്റി റെക്കോര്‍ഡിട്ടിരിക്കുന്നത്. അതേസമയം ഏറ്റവും അധികം താരങ്ങള്‍ ടീമില്‍ വന്നുപോയത് 2021ലാണ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 36 മത്സരങ്ങളില്‍ ഇന്ത്യ ഇറക്കിയത് 48 കളിക്കാരെയാണ്. 44ല്‍ 55 പേരെ കളിപ്പിച്ച വെസ്റ്റിന്‍ഡീസ് മാത്രമാണ് മുന്നില്‍. 2022ല്‍ ഇതുവരെ 39 പേര്‍ ഇന്ത്യക്കായി മത്സരിച്ചു. 2021ന്റെ ആരംഭം മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ആദ്യ ഇലവനില്‍ 74 പേര്‍ ഇടംനേടി.

OTHER SECTIONS