പോര്‍ച്ചുഗലിനായി പത്താം ഹാട്രിക്, കരിയറിലെ 58 ാംമത്തേത്, അന്താരാഷ്ട്ര ഗോളുകള്‍ 105, റൊണാള്‍ഡോ യുഗം

By RK.13 10 2021

imran-azhar

 

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ലക്‌സംബര്‍ഗിനെ നേരിട്ട പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് വിജയം കൈപ്പിടിയിലാക്കിയത്. വിജയത്തിന്റെ മുഖ്യശില്പി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാഡോയും. അഞ്ചില്‍ മൂന്നു ഗോളുകളും സ്വന്തമാക്കിയാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലേക്കുനയിച്ചത്.

 

റൊണാള്‍ഡോയുടെ കരിയറിലെ 58 ാം ഹാട്രിക്കും പോര്‍ച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 105 ആയി ഉയരുകയും ചെയ്തു.

 

ആദ്യ 17 മിനിട്ടില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ മുന്നിലെത്തി. 8 ാം മിനുട്ടിലും 13 ാം മിനുട്ടിലും ലഭിച്ച പെനാള്‍ട്ടികള്‍ വലയില്‍ എത്തിച്ച് റൊണാള്‍ഡോയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.

 

17 ാം മിനിട്ടില്‍ റൊണാള്‍ഡോയുടെ മാഞ്ചസ്റ്ററിലെ ടീം മേറ്റായ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 69ആം മിനുട്ടില്‍ പളിനോ ആണ് പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ നേടിയത്.

 

87 ാം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്ക് ഗോള്‍ എത്തിയത്. ഈ വിജയം ആറ് മത്സരങ്ങളില്‍ 16 പോയിന്റുമായി പോര്‍ച്ചുഗലിനെ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത് നിര്‍ത്തി.

 

 

 

 

 

OTHER SECTIONS