'അയ്യർ ദി ഗ്രേറ്റ്'ൽ; ഡൽഹി ക്യാപ്പിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് എന്ന വിജയലക്ഷ്യം 17.5 ഓവറിൽ 8 വിക്കറ്റുകൾ ശേഷിക്കെയാണ് ഡൽഹി മറികടന്നത്.

 

37 പന്തിൽ 42 റൺസ് നേടിയ ഓപ്പണർ ഇടങ്കയ്യൻ ബാറ്റ്സ്‌മാൻ ശിഖർ ധവാനും, 41 പന്തിൽ 47 റൺസ് നേടിയ ശ്രേയസ് അയ്യറും ചേർന്ന് ഡൽഹിയെ അനായാസം ജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.

 

8 പന്തിൽ 11 റൺസ് നേടിയ പൃഥ്വി ഷാ, ശിഖർ ധവാനുമാണ് പുറത്തായത്. 21 പന്തിൽ 35 റൺസ് നേടിയ ഋഷഭ് പന്തും ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 2.3 ഓവറുകൾ പിന്നിടുമ്പോൾ 20 റൺസ് എന്ന നിലയിലാണ്. ഡൽഹിയുടെ പേസ്/ സ്പിൻ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഹൈദരാബാദിന് സാധിച്ചില്ല. ക്യാപ്റ്റൻ കെയ്ൻ വില്യംസണിനും (18) ഓപണർ ഡേവിഡ് വാർണറിനും (0) കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല.

 

28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. 17 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത് സാഹ പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 29.

 

തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഡൽഹി ബൗളർമാർ ഹൈദരാബാദിന് മേൽ സമ്മർദം ചെലുത്തി. ആൻറിച്ച് നോർജെ, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, പേസർ കാഗിസോ റബാഡ 3 വിക്കറ്റുകളാണ്‌ നേടിയത്.

 

OTHER SECTIONS