ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ, ആര് ജയിക്കും?

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഡൽഹി ക്യാപ്പിറ്റൽസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 6 മുതൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

 

14 മത്സരങ്ങളിൽ നിന്ന് 10 ജയം ഉൾപ്പെടെ 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിന് യോഗ്യത നേടിയത്.

 

അതേസമയം കൊൽക്കത്ത 14 മത്സരങ്ങളിൽ നിന്ന് 7 ജയം ഉൾപ്പെടെ 14 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ക്വാളിഫയറിന് യോഗ്യത നേടിയത്.

 

ഈ സീസണിൽ മികച്ച പ്രകടനമാണ് ഡൽഹി കാഴ്ചവെച്ചത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്.

 

ഷിംറോണ്‍ ഹെറ്റമെയറും തകര്‍പ്പന്‍ ഫോമാണ്. കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട് വെങ്കടേഷ് അയ്യരാണ്.

 

കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബിയെ തകര്‍ത്തുവിട്ട സുനില്‍ നാരെയ്‌നും ലോകോത്തര ഓള്‍റൗണ്ടര്‍ ഷാഖ്വിബ് അല്‍ ഹസനും ഡല്‍ഹിക്ക് വെല്ലുവിളി ഉയർത്തും.

 

OTHER SECTIONS