ലോകകപ്പ് ഫൈനലില്‍ ഞങ്ങള്‍ ടോസ് ജയിച്ചയായി മാച്ച് റഫറി പറഞ്ഞിട്ടും ധോണി സമ്മതിച്ചില്ല: സങ്കക്കാര

By online desk .30 05 2020

imran-azhar

 

 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണ് 2011 ലെ ലോകക്കപ്പ് വിജയം. സിക്‌സ് പായിച്ചു വിജയപ്പിക്കുന്ന ധോണിയുടെ രംഗം ക്രിക്കറ്റ് പ്രേമികള്‍ മറക്കാന്‍ കഴിയുകയില്ല. അത് പോലെ തന്നെ ഇപ്പോഴും കളിയാരാധകര്‍ ഓര്‍കുന്ന മറ്റൊരു രംഗമാണ് തോറ്റിട്ടും ഒരു ചെറു പുഞ്ചിരിയോടെ നില്‍കുന്ന ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ ചിത്രം. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ക്യാപ്റ്റനായിരുന്ന സങ്കക്കാര ഇന്ത്യയോട് പരാജപ്പെടുന്നതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയിരുന്നു.
ഇപ്പോളിതാ 2014 ലെ ഫൈനലിനെ കുറിച്ച് ഓര്‍മിക്കുകയാണ് സങ്കക്കാര. അന്നു ഫൈനലിനു മുമ്പ് രണ്ടു തവണ ടോസ് നടന്നിരുന്നുവെന്നും ആദ്യം താന്‍ ടോസ് വിജയിച്ചിരുന്നു. എന്നാല്‍ താന്‍ എന്താണ് വിളിച്ചതെന്നു ധോണി കൃത്യമായി കേട്ടിരുന്നില്ല. നിങ്ങള്‍ ടെയില്‍ ആണോ വിളിച്ചതെന്നു ധോണി എന്നോടു ചോദിച്ചു. അല്ല ഹെഡ് എന്നായിരുന്നുവെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ഞാന്‍ ടോസ് വിജയിച്ചയായി മാച്ച് റഫറി പറഞ്ഞു. എന്നാല്‍ ടോസ് വിളിച്ചത് താന്‍ കേട്ടിരുന്നില്ലെന്നു ധോണി വ്യക്തമാക്കി. ഇതു ചെറിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. അപ്പോള്‍ ധോണി പറഞ്ഞു നമുക്ക് ഒന്നു കൂടി ടോസ് ചെയ്യാമെന്നു. രണ്ടാമത്തെ ടോസിലും തനിക്ക് അനുകൂലമായി ഹെഡ്ഡ് തന്നെയാണ് വീണതെന്നും സങ്കക്കാര ഓര്‍മിച്ചു.

OTHER SECTIONS