ബോള്‍ ടാംപറിംഗ്: ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ഐസിസി

By Shyma Mohan.17 Jun, 2018

imran-azhar


    സെന്റ്‌ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാന്‍ഡിമല്‍ പന്തില്‍ കൃത്രിമം കാണിച്ചതായി ഐസിസി. എന്നാല്‍ ഐസിസിയുടെ ആരോപണം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തള്ളിക്കളയുകയും ആരോപണം നിഷേധിക്കുകയും ചെയ്തു. ആരോപണത്തെ തുടര്‍ന്ന് ക്ഷുഭിതരായ ശ്രീലങ്കന്‍ താരങ്ങള്‍ മൂന്നാം ദിനം കളിക്കളത്തിലിറങ്ങാന്‍ വിസമ്മതം കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് രണ്ടുമണിക്കൂറിലധികം പിന്നിട്ടാണ് മത്സരം പുനരാരംഭിച്ചത്. അംപയര്‍മാരായ അലീം ദാറും ഇയാന്‍ ഗൗള്‍ഡും പന്ത് മാറ്റുകയും വെസ്റ്റ് ഇന്‍ഡീസിന് 5 റണ്‍സ് വിട്ടുനല്‍കുകയും ചെയ്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ് 226 റണ്‍സിന് വിജയിച്ചിരുന്നു.

 
    

OTHER SECTIONS