ചാന്പ്യന്‍സ് ട്രോഫി: ടീം ഇന്ത്യയില്‍ ദിനേശ് കാര്‍ത്തിക്കും

By Subha Lekshmi B R.19 May, 2017

imran-azhar

ന്യൂഡല്‍ഹി: ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്ക് ഇടംപിടിച്ചു. പരിക്കേറ്റ മനീഷ് പാണ്ഡെയ്ക്കു പകരക്കാരനായാണ് ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎലിലെ മിന്നുന്ന പ്രകടനമാണ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഗുജറാത്ത് ലയണ്‍സിന്‍റെ മധ്യനിര ബാറ്റ്സ്മാനായ കാര്‍ത്തിക്ക് 36.10 ശരാശരിയില്‍ 14 കളികളില്‍നിന്ന് 361 റണ്‍സാണ് അടിച്ചുകൂട്ടിയത്.

loading...