ഇന്ത്യന്‍ ടീമില്‍ തനിക്ക് ഭീഷണി ഉണ്ടെന്ന് ദിനേഷ് കാര്‍ത്തിക്

By Online Desk.14 Nov, 2017

imran-azhar


കൃത്യസമയത്ത് രവി ശാസ്ത്രി നല്കിയ വിലപെ്പട്ട ഉപദേശങ്ങളാണ് അന്താരാഷ്ര്ട ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ദിനേഷ് കാര്‍ത്തിക്. ഇന്ത്യന്‍ ട
ീമിലെ സഞ്ജു സാംസണും റിഷഭ് പന്തും സ്ഥാനത്തിന് ഭീഷണിയാണെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഈ ഭീഷണി കാരണം മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം
താന്‍ അനുഭവിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറയുന്നു. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ ബാറ്റ് ചെയ്ത രീതിയില്‍ സംതൃപ്തിയുണ്ട്. ഇനിയും അവസരം കിട്ടിയാല്‍
ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണ്. പലപേ്പാഴും കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങള്‍ കരിയറില്‍ ഗുണം ചെയ്തിട്ടുണ്ട്. ബാറ്റിംഗ് മെച്ചപെ്പടുത്തുന്നതിനായി
അദേഹവുമായി ദീര്‍ഘനേരം സംസാരിക്കാറുണ്ട്' കാര്‍ത്തിക് പറയുന്നു. 2004ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയശേഷം കാര്‍ത്തിക് പലപേ്പാഴും ടീമിന് പുറത്തായിട്ടുണ്ട്.

 

OTHER SECTIONS