ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ ദീപ കര്‍മാക്കര്‍ക്ക് സ്വര്‍ണ്ണം

By Shyma Mohan.08 Jul, 2018

imran-azhar


    ഇസ്താംബുള്‍: തുര്‍ക്കിയിലെ മെര്‍സിനില്‍ വെച്ച് നടന്ന എഫ്‌ഐജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അഭിമാന താരം ദീപ കര്‍മാക്കര്‍. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടുവര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ദീപ കര്‍മാക്കറാണ് വീണ്ടും ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. വേള്‍ഡ് ചലഞ്ച് കപ്പില്‍ ആദ്യമായാണ് ദീപ മെഡല്‍ നേടുന്നത്. ദീപയുടെ നേട്ടത്തില്‍ പ്രധാനമന്ത്രി അനുമോദനം അര്‍പ്പിച്ചു.