ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം നി​ല​നി​ർ​ത്തി ജോ​ക്കോ​വി​ച്ച്

By Sooraj Surendran .02 02 2020

imran-azhar

 

 

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ തന്‍റെ 17-ാം ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കി സെർബിയയുടെ നൊവാക്ക് ജോക്കോവിച്ച്. ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീമിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തിയത്. 6-4, 4-6, 2-6, 6-3, 6-4 എന്ന സ്കോറിന് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. അതേസമയം മൂന്നാം ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന തീമിനു കന്നിക്കിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ല. വനിതാ സിംഗിൾസിൽ അമേരിക്കൻ താരം സോഫിയ കെനിനാണ് കിരീടമുയർത്തിയത്. ഫൈനൽ മത്സരത്തിൽ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിന്‍ കിരീടം സ്വന്തമാക്കിയത്.

 

OTHER SECTIONS