ഡൊമിനിക് തീം യുഎസ് ഓപ്പണ്‍ പുരുഷ ചാമ്പ്യന്‍

By online desk .14 09 2020

imran-azhar

 


ന്യൂയോര്‍ക്ക്: ഡൊമിനിക് തീം യുഎസ് ഓപ്പണ്‍ പുരുഷ ചാമ്പ്യന്‍. ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് തീം ചരിത്രനേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ടു സെറ്റ് നഷ്ടമായ ശേഷമായിരുന്നു തീമിന്റെ ഗംഭീര തിരിച്ചുവരവ്. സ്‌കോര്‍-2-6,4-6, 6-3, 7-3.

 

മുൻപ് രണ്ട് ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ കളിച്ച താരമാണ് ഡൊമിനിക് തീം. 2018, 2019 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിനോട് തീം പരാജയപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നോവാക് ജോക്കോവിച്ചിന് മുൻപിലും തീമിന് തലകുനിക്കേണ്ടിവന്നു. യുഎസ് ഓപ്പണില്‍ ഇത്തവണ കിരീടം നേടുമെന്ന് കരുതിയ താരങ്ങളില്‍ പ്രധാനിയായിരുന്നു തീം. ടൂര്‍ണമെന്റിനിടെ ജോക്കോവിച്ച് അയോഗ്യനാക്കപ്പെട്ടതോടെ കിരീടം തീമിനാണെന്ന പ്രവചനങ്ങളുമുണ്ടായി.

 

എന്നാല്‍ ഫൈനലില്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് കരുതിയെങ്കിലും പിന്നീട് ഇരട്ടിശക്തിയോടെ തിരിച്ചുവന്നു. ആദ്യ രണ്ട് സെറ്റും അനായാസം സ്വരേവ് സ്വന്തമാക്കി. എന്നാല്‍ മൂന്നും നാലും സെറ്റില്‍ തീം തിരിച്ചടിച്ചു. പുരുഷ സിംഗിള്‍സില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന 150 -മാത്തെ താരമാണ് ഡൊമിനിക് തീം.

 

 

OTHER SECTIONS