ചെന്‍ യുഫെയെ തകര്‍ത്ത് പി.വി സിന്ധു ദുബായ് സൂപ്പര്‍ സീരീസ് ഫൈനലില്‍

By Shyma Mohan.16 Dec, 2017

imran-azhar


    ദുബായ്: സെമിയില്‍ ചൈനയുടെ ചെന്‍ യുഫെയെ തളച്ച് ഒരുദശലക്ഷം ഡോളര്‍ ദുബായ് സൂപ്പര്‍ സീരീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധു പ്രവേശിച്ചു. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന സിന്ധു എട്ടാം നമ്പര്‍ താരമായ ചെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. സ്‌കോര്‍: 21-15, 21-18. 58 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് സിന്ധു ചൈനീസ് താരത്തെ നിലംപരിശാക്കിയത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്റെ അകാനെ യമഗുച്ചിയെ സിന്ധു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നേരിടും. ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് സിന്ധു സെമിയില്‍ എത്തിയിരുന്നത്. ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്നതിന് മുമ്പ് രണ്ട് സൂപ്പര്‍ സീരീസ് ടൈറ്റിലുകള്‍ കരസ്ഥമാക്കിയിരുന്നു.   

loading...

OTHER SECTIONS