വിരമിക്കൽ ടെസ്റ്റിൽ കുക്കിന് സെഞ്ചുറി; ഇംഗ്ലണ്ടിന് ലീഡ് 283 റൺസ് 243-2 (74)LIVE

By Sooraj Surendran.10 Sep, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 283 റൺസ് ലീഡ് നേടി. വിരമിക്കൽ ടെസ്റ്റിൽ അലസ്റ്റർ കുക്ക് സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. 10 റൺസോടെ ജെന്നിങ്‌സിന്റെയും 20 റൺസോടെ മൊയീൻ അലിയുടെയും വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 103 റൺസെടുത്ത അലസ്റ്റർ കുക്കും,92 റൺസെടുത്ത ജോ റൂട്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബൗളിങ്ങിൽ ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമിയും,രവീന്ദ്ര ജഡേജയുമാണ് വിക്കറ്റുകൾ നേടിയത്.