ഇന്ത്യ 286ൽ പുറത്ത്, ഇംഗ്ലണ്ടിന് 482 റൺസ് വിജയലക്ഷ്യം; ഇംഗ്ലണ്ട് 53-3 (19 Ov) LIVE

By Sooraj Surendran.15 02 2021

imran-azhar

 

 

ചെന്നെ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 482 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ പ്രയാണം 286 റൺസിൽ ഒതുങ്ങിയിരുന്നു.

 

148 പന്തിൽ 14 ബൗണ്ടറിയും 1 സിക്സറുമടക്കം 106 റൺസ് നേടിയ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ മാസ്മരിക പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്.

 

ഇതോടെ ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും ഏറ്റവുമധികം നേടുന്ന താരങ്ങളുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാമതെത്തി. മൂന്നുതവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

 

ആദ്യ ഇന്നിങ്‌സില്‍ 23.5 ഓവറില്‍ വെറും 49 റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്‍ അഞ്ച് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റെടുത്തു.

 

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ 106 റണ്‍സ് നേടി ടീമിനെ മികച്ച നിലയിലെത്തിക്കാനും താരത്തിന് സാധിച്ചു.

 

ക്യാപ്റ്റൻ വിരാട് കോലി അർധശതകം കുറിച്ച് 62 റൺസുമായി പുറത്തായി. ബൗളിംഗ് നിരയിൽ ജാക്ക് ലീച്ചും, മൊയീൻ അലിയും 4 വിക്കറ്റ് വീതം നേടി.

 

വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

 

റോറി ബേൺസ് (25), ഡൊമനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് പുറത്തായത്.

 

19 ഓവറുകൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്.

 

OTHER SECTIONS