അഹമ്മദാബാദിലും സ്പിൻ ആക്രമണം; ഇംഗ്ലണ്ട് മധ്യനിര തകർന്നു 93-6 (34 Ov) LIVE

By സൂരജ് സുരേന്ദ്രൻ .24 02 2021

imran-azhar

 

 

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകൾ നഷ്ടമായി.

 

7 പന്തുകൾ നേരിട്ട് റണ്ണൊന്നും നേടാതെ ഡൊമനിക് സിബ്ലിയും, 9 പന്തിൽ റണ്ണൊന്നും എടുക്കാതെ ജോണി ബെയർസ്‌റ്റോ, ജോ റൂട്ട് (17), ബെൻ സ്റ്റോക്ക്സ് (6), ഓലി പോപ്പ് (1), എന്നിവരാണ് പുറത്തായത്.

 

1 റണ്ണുമായി ബെൻ ഫോക്‌സും, 10 റൺസുമായി ജോഫ്രാ ആർച്ചർ എന്നിവരാണ് ക്രീസിൽ.

 

ബൗളിങ്ങിൽ സ്പിന്നർമാരായ അക്ഷർ പട്ടേൽ 3 വിക്കറ്റും, രവിചന്ദൻ അശ്വിൻ 2 വിക്കറ്റും, ഇഷാന്ത് ശർമ്മ 1 വിക്കറ്റും നേടി.

 

നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

 

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്.

 

OTHER SECTIONS