ഒന്നാം ഏകദിനം: ഇന്ത്യക്ക് ടോസ്; ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു

By Shyma Mohan.12 Jul, 2018

imran-azhar

ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. 3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 20 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ട്വിന്റി20 പരമ്പര കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ ട്വിന്റി20യില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ട്വിന്റി20 ഇംഗ്ലണ്ടി. എന്നാല്‍ നിര്‍ണ്ണായക മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ ഉജ്വല സെഞ്ചുറി മികവില്‍ ഇന്ത്യ പരമ്പര കീഴടക്കുകയായിരുന്നു.
ഇംഗ്ലണ്ട്: ഇയാന്‍ മോര്‍ഗന്‍, ജേസണ്‍ റോയി, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജോ റൂട്ട്, ജാക്ക് ബാള്‍, ടോം കുറാന്‍, അലക്‌സ് ഹെയ്ല്‍സ്, ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്‌സ്, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

ഇന്ത്യ: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ശ്രേയസ് അയ്യര്‍, സിദ്ധാര്‍ത്ഥ് കൗള്‍, അക്‌സര്‍ പ്‌ട്ടേല്‍, ഉമേഷ് യാദവ്, ശാര്‍ദുള്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍.