ഒന്നാം ഏകദിനം: കുല്‍ദീപിന് 3 വിക്കറ്റ്; 25 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 4ന് 134 റണ്‍സ്

By Shyma Mohan.12 Jul, 2018

imran-azhar

ട്രെന്റ് ബ്രിഡ്ജ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 25 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റുകള്‍ നഷ്ടമായി. 25 ഓവറില്‍ 4 വിക്കറ്റിന് 134 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍മാരുടെ അടക്കം മൂന്ന് മുന്‍നിര വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഓപ്പണര്‍മാരായ ജേസണ്‍ റോയ്, ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ 38 റണ്‍സ് വീതം നേടി. റൂട്ട് 3 റണ്‍സെടുത്ത് കുല്‍ദീപിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ ആയി പുറത്തായി. 19 റണ്‍സെടുത്ത മോര്‍ഗന്റെ വിക്കറ്റ് ചാഹല്‍ വീഴ്ത്തി. 46 പന്തില്‍ 19 റണ്‍സുമായി സ്‌റ്റോക്‌സും 13 പന്തില്‍ 17 റണ്‍സുമായി ബട്‌ലറുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ട്വിന്റി20 പരമ്പര കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ ട്വിന്റി20യില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ട്വിന്റി20 ഇംഗ്ലണ്ടി. എന്നാല്‍ നിര്‍ണ്ണായക മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ ഉജ്വല സെഞ്ചുറി മികവില്‍ ഇന്ത്യ പരമ്പര കീഴടക്കുകയായിരുന്നു.
ഇംഗ്ലണ്ട്: ഇയാന്‍ മോര്‍ഗന്‍, ജേസണ്‍ റോയി, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജോ റൂട്ട്, ജാക്ക് ബാള്‍, ടോം കുറാന്‍, അലക്‌സ് ഹെയ്ല്‍സ്, ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്‌സ്, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

ഇന്ത്യ: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ശ്രേയസ് അയ്യര്‍, സിദ്ധാര്‍ത്ഥ് കൗള്‍, അക്‌സര്‍ പ്‌ട്ടേല്‍, ഉമേഷ് യാദവ്, ശാര്‍ദുള്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍.


OTHER SECTIONS