By SUBHALEKSHMI B R.14 Nov, 2017
റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് കഴിഞ്ഞദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. റോണോയുടെ നാലാമത്തെ കുഞ്ഞാണിത്. കാമുകി ജോര്‍ജിയാന റോഡ്റിഗസിനും കുഞ്ഞിനും മൂത്തമകനുമൊപ്പമുളള ചിത്രംപങ്കുവച്ച റോണോ താന്‍ അതിയായ സന്തോഷത്തിലാണെന്നും കുറിച്ചു. തൊട്ടുപിന്നാലെ താരത്തിനെതിരെ ലൈംഗികാരോപണവുമെത്തി. മുന്‍കാമുകിയും റിയാലിറ്റി ടിവി താരവുമായ നടാഷയാണ് റോണോയ്ക്കെതിരെ ഗുരുതര ആരോപണവുമായെത്തിയിരിക്കുന്നത്. ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ആരോപണം. ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്.
അദ്ദേഹത്തിന് മുന്‍പ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ള ഒരു വ്യക്തിയായിരുന്നു, ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. റൊണാള്‍ഡോയുടെ ലിസ്ബണ്‍ അപാര്‍ട്ട്മെന്റിലെത്തിയാണ് ഞങ്ങള്‍ ലൈംഗികബന്ധത്തലേര്പ്പെട്ടത്. ഈ മാര്‍ച്ച് മാസം അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം അവിടെ പോയിരുന്നു. അന്ന് അദ്ദേഹത്തിന്‍െറ ഒരു തൊപ്പിയും 300 യൂറോയും എനിക്ക് തന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ ഞാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തടഞ്ഞു. പിന്നീട് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തു. ആവശ്യപ്പെട്ടത് പ്രകാരം നഗ്നചിത്രങ്ങളും അയച്ചു കൊടുത്തു. എന്നാല്‍ അദ്ദേഹം എന്നെ വെറും കാമപൂര്‍ത്തീകരണത്തിന് മാത്രമാണ് ഉപയോഗിച്ചതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്നാല്‍ അതില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ള, അദ്ദേഹത്തോടൊപ്പമുളള ദിനങ്ങള്‍ മനോഹരമായിരുന്നു. എന്നാല്‍ വഞ്ചിക്കപ്പെട്ടതായി എനിക്ക് ഇപ്പോള്‍ തോന്നുന്നുവെന്നും നടാഷ പറഞ്ഞു.
ജോര്ജിയാനയെ അദ്ദേഹം ഇപ്പോള്‍ ആത്മാര്‍ത്ഥമായാണ് സ്നേഹിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും നടാഷ കൂട്ടിച്ചേര്‍ത്തു.