യൂറോപ്പ് ലീഗ് സെമി ഫൈനല്‍; താരം കൊഷേല്‍നി ഡിസംബര്‍ വരെ കളിക്കില്ല

By Ambily chandrasekharan.08 May, 2018

imran-azhar

 

താരം കൊഷേല്‍നി ഡിസംബര്‍ വരെ ഇനി കളിക്കില്ല.യൂറോപ്പ് ലീഗ് സെമി ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ കളിക്കുമ്പോള്‍ പരിക്കേറ്റ ആഴ്സണലിന്റെ ഫ്രഞ്ച് പ്രതിരോധം താരം കൊഷേല്‍നി ഡിസംബര്‍ വരെ കളിക്കില്ലെന്ന് ഉറപ്പായിരിക്കുന്നത്. ആഴ്സണല്‍ പരിശീലകന്‍ ആര്‍സെന്‍ വെങ്ങറാണ് താരം ഡിസംബര്‍ വരെ കളിയില്‍ ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നത്. മാത്രമല്ല,നേരത്തെ ഫ്രഞ്ച് ഫുട്‌ബോള്‍ ടീം കോച്ച് ദിദിയര്‍ ദെഷാംപ്സ് താരം വേള്‍ഡ് കപ്പിനുള്ള ഫ്രഞ്ച് ടീമിലും ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതോടെയാണ് താരത്തിന് ഡിസംബര്‍ വരെ കളത്തില്‍ ഇറങ്ങാന്‍ പറ്റില്ലെന്ന് ഉറപ്പായത്.

OTHER SECTIONS