ലൈംഗികാരോപണം: അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങും: മുന്‍ നേപ്പാള്‍ ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചനെ

By Shyma Mohan.01 10 2022

imran-azhar

 


കാഠ്മണ്ഡു: അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങുമെന്നും ലൈംഗികാരോപണം നേരിടാന്‍ നേപ്പാളിലേക്ക് മടങ്ങുമെന്നും മുന്‍ നേപ്പാള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചനെ. കാഠ്മണ്ഡുവിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതിന്റെ പേരിലാണ് ലാമിച്ചനെ വാര്‍ത്തകളില്‍ ഇടം നേടിയത്.

 

തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യാന്‍ നേപ്പാള്‍ കോടതി ഉത്തരവിടുകയുമുണ്ടായി. കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുകയായിരുന്ന ലാമിച്ചനെ നേപ്പാള്‍ ക്രിക്കറ്റ് ഉടന്‍ തന്നെ സസ്‌പെന്റും ചെയ്തു.

 

ആരോപണങ്ങള്‍ നേരിടാന്‍ എത്രയും വേഗം രാജ്യത്തേക്ക് മടങ്ങുമെന്ന് സ്പിന്നര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒക്ടോബര്‍ 6ന് നേപ്പാളിലേക്ക് മടങ്ങുമെന്നും അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങുമെന്നും നിയമപോരാട്ടമെന്നും നടത്തുമെന്നും ലാമിച്ചനെ പറഞ്ഞു. താന്‍ നിരപരാധിയാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും താരം അവകാശവാദം ഉന്നയിച്ചു.

OTHER SECTIONS