ലോകകപ്പ് ഫുട്‌ബോള്‍ നവംബര്‍ 20ന് തുടക്കമിടും

By Shyma Mohan.12 08 2022

imran-azhar

 

ദോഹ: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തേരിലേറ്റാന്‍ 2022 ഫുട്‌ബോള്‍ ലോകകപ്പ് നവംബര്‍ 20ന് തുടക്കം കുറിക്കും. നേരത്തെ 21ന് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

 

2006 മുതലുള്ള ലോകകപ്പില്‍ ഉദ്ഘാടന മത്സരം ആതിഥേയ രാജ്യത്തെ ഉള്‍പ്പെടുത്തിയായിരുന്നു എങ്കില്‍ ഇത്തവണ പതിവ് തെറ്റിച്ച് ഖത്തറിന്റെ മത്സരം രണ്ടാം ദിവസമാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോകകപ്പിന്റെ പതിവ് പിന്തുടരാനാണ് ഫിഫയുടെ ഉദ്ദേശം. മത്സരം ഒരുദിവസം നേരത്തെയാക്കണമെന്ന് ഖത്തര്‍ ഫിഫയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉദ്ഘാടന മത്സരം നവംബര്‍ 20ലേക്ക് മാറ്റാന്‍ തീരുമാനമായത്. മറ്റ് മത്സരങ്ങളില്‍ മാറ്റമുണ്ടാവില്ല.

 

സെനഗല്‍ -നെതര്‍ലാന്റ്‌സ് മത്സരവും ഇംഗ്ലണ്ട്-ഇറാന്‍, അമേരിക്ക-വെയില്‍സ് പോരാട്ടങ്ങളുമാണ് ഉദ്ഘാടന ദിവസം നിശ്ചയിച്ചിരുന്നത്. നിലവിലെ മത്സരക്രമം അനുസരിച്ച് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാകും ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

OTHER SECTIONS