ഫിഫ 'ദി ബെസ്റ്റ്' അവാര്‍ഡ് ദാന ചടങ്ങ് റദ്ധാക്കി

By online desk .14 05 2020

imran-azhar

 

 

സൂറിച്ച്: ഈ വര്‍ഷത്തെ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചു. കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര മത്സരങ്ങളും ലീഗുകളും മാസങ്ങളായി മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണു ഫിഫ ഈ തീരുമാനം എടുതത്. സെപ്റ്റംബറിലായിരുന്നു മിലാനില്‍ സംഘടിപ്പിച്ചിരുന്ന ചടങ്ങ് നിലവിലെ സാഹചര്യത്തില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു. നിലവിലെ ജേതാക്കളായ ലയണല്‍ മെസിയും വനിതാ താരമായ മേഗന്‍ റപ്പിനോയും ജേതാവായി തുടരും.

 

 

OTHER SECTIONS